World

ഇറാൻ സൈനിക ഉപദേഷ്ടാവ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Iran Says Israeli Strike Kills Razi Moussavi In Syria

ഇറാൻ: ഇസ്രയേൽ സിറിയയിൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ റാസി മൗസവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ ഉപദേശകരിൽ ഒരാളാണ് റാസി മൗസവി എന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി റാസിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇസ്രയേൽ ഈ കുറ്റത്തിന് കനത്ത വില നൽകേണ്ടി വരുമെന്നു മുന്നറിയിപ്പും നൽകി. സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേൽ സെയ്നാബിയ ജില്ലയിൽ നടത്തിയ ആക്രമണത്തിലാണ് ഇറാൻ സൈനിക ജനറൽ കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തത്. റാസി, മിസൈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഐആർജിസി പറയുന്നു.

Iran Says Israeli Strike Kills Razi Moussavi In Syria.

Related Articles

Back to top button