ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം..

Sabira
1 Min Read

ലൈം​ഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസത്തിലേറെയായി ഷിംജിത ജയിലിലായിരുന്നു. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ഷിംജിത സമീപിച്ചത്.

ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്താൻ ഉപയോഗിച്ച മൊബൈൽ ഫോണ്‍, ലാപ്ടോപ്പ് അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട്, പരിശോധനാഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളിയാണ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Share This Article