Kerala

ഭക്ഷ്യ വിഷബാധ: കളമശ്ശേരിയില്‍ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച പത്ത് പേര്‍ ആശുപത്രിയിൽ

വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു

എറണാകുളം: കളമശ്ശേരിയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച പത്ത് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയില്‍. കളമശ്ശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേരാണ് വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടിയത്.

അസ്വസ്ഥതയെ തുടർന്ന് ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. സംഭവത്തില്‍ ആരോഗ്യവകുപ്പും പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി.

10 peo­ple under treat­ment due to food poisoning after eating kuzhu­man­di from restau­rant

Related Articles

Back to top button