Kerala

കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ

POSCO: The accused was sentenced to 18 years in prison

കോട്ടയം: കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 18 വർഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടിൽ വിളിക്കുന്ന ജോർജ് വർഗീസ് (കുഞ്ഞുമോൻ, 64) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

2022 – ൽ ഇയാള്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആയിരുന്ന ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിധി പ്രകാരം പിഴ അടക്കാത്ത പക്ഷം ഒന്‍പത് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്.

Related Articles

Back to top button