Kerala

കോട്ടയത്ത് മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയം : ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിക്കാണ് കുത്തേറ്റത്.

ഇന്ന് ( 16.03.25 ) വൈകുന്നേരം കോട്ടയം എസ് എച്ച് മൗണ്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി അരുണ്‍ ബാബുവിനെ പിടികൂടാന്‍ എത്തിയതായിരുന്നു പോലീസ് സംഘം. പോലീസിനെ കണ്ട പ്രതി കത്തി വീശുകയായിരുന്നു. ചെവിക്ക് പിന്നിലും താടിക്കും മുറിവേറ്റ സുനു ഗോപിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെവിക്ക് പിന്നിലെ മുറിവ് ആഴത്തിലുള്ളതാണ്.

കഴിഞ്ഞദിവസം മള്ളുശ്ശേരിയില്‍ ഒറ്റയ്ക്ക് കഴിഞ്ഞ വീട്ടമ്മയെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് അരുണ്‍ ബാബു. ഒരാഴ്ചയായി പോലീസ് ഇയാളെ തിരയുകയായിരുന്നു. നിരവധി ലഹരി കേസുകളില്‍ പ്രതിയായ അരുണ്‍ബാബുപൊന്‍കുന്നം പോലീസ് സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്.

Related Articles

Back to top button