KeralaNews

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് അപകടം ; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു…

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പൊങ്കാലയിടുന്നതിനിടെ വസ്ത്രത്തില്‍ തീപടർന്നായിരുന്നു അപകടം സംഭവിച്ചത്.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷ (52) യാണ് മരിച്ചത്. തമ്പാനൂരിലെ ചൈത്രം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് വിജിഷയ്ക്ക് തീപ്പൊള്ളലേറ്റത്.

അപകടത്തില്‍ പരിക്കേറ്റ ഇവരെ ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Back to top button