KeralaNews

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു; ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കിയ നിലയിൽ..

ആലപ്പുഴ ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷക ജീവനൊടുക്കി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്ടോബറിൽ പൊലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്ന് കഞ്ചാവും കണ്ടെത്തിയിരുന്നു.

തുടർന്ന് ഇവരെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷക ഉൾപ്പെട്ട ലഹരിക്കേസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button