KeralaNews

ഇക്കിളി ഇട്ടതിനെച്ചൊല്ലി തുടങ്ങിയ തർക്കം; പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചു..

പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഇക്കിളി ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു. കൊമേഴ്സ് വിഭാഗത്തിലെ 16 വയസ്സുകാരനായ വിദ്യാർഥിയാണ് സ്കൂളിനുള്ളിൽ വെച്ച് കൂട്ടം ചേർന്നുള്ള ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമാശയായി തുടങ്ങിയ കാര്യം പിന്നീട് തർക്കത്തിലേക്കും മർദ്ദനത്തിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button