KeralaNews

‘പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ല, എന്നും കൂടെയുണ്ടെന്നാണ് വിശ്വാസം’: തലക്കെട്ടുകണ്ട് വിവാദമുണ്ടാക്കുന്നു…

തന്റെ കൂടെ എപ്പോഴും പാര്‍ട്ടിയുണ്ടെന്നാണ് വിശ്വാസമെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും നമ്മള്‍ ജയിക്കുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയും താനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃ യോഗത്തിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം.

ചില കാര്യങ്ങള്‍ എഴുതിയത് വെച്ച് മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നു. ആ തലക്കട്ട് മാത്രം നോക്കി ചിലര്‍ അഭിപ്രായം പറയും. എന്നാല്‍ ഞാന്‍ എഴുതിയത് ചൂണ്ടിക്കാട്ടുമ്പോള്‍, വായിച്ചതിന് ശേഷം അവര്‍ക്ക് മനസിലാകും. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണുള്ളത്. കുറേ വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. 17 വര്‍ഷം ഈ പാര്‍ട്ടിയില്‍ സേവനം ചെയ്ത് പെട്ടെന്ന് ഒരു തെറ്റിദ്ധാരണക്ക് സാധ്യതയില്ല. ദേശീയ നേതൃത്വത്തില്‍ ഞാന്‍ മത്സരിച്ചു. തോറ്റു. അതില്‍ വലിയ പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ മാത്രമല്ല, പലരും വിജയിച്ചിട്ടും തോറ്റിട്ടുമുണ്ട്’, ശശി തരൂര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button