KeralaNews

10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ച് ​ഗൃ​ഹനാഥൻ.. പത്തനംതിട്ടയിൽ ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാർക്കെതിരെ പ്രതിഷേധം..

പത്തനംതിട്ട പെരുനാട് ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോൾ തലയിലൂടെ പെട്രോളൊഴിച്ച് ​ഗൃ​ഹനാഥൻ. പെരുന്നാട് സ്വദേശി അനിൽകുമാറാണ് ഭീഷണി മുഴക്കുന്നത് 10 ലിറ്റർ പെട്രോളാണ് തലയിലൂടെ ഒഴിച്ചത്. വീടിനകം മുഴുവൻ പെട്രോളൊഴിച്ച നിലയിലാണുള്ളത്. കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്.

13 ലക്ഷത്തിലധികം രൂപയാണ് വായ്പയായി എടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനസിക പ്രയാസത്തിലായിരുന്നു അനിൽകുമാറെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button