KeralaNews

തന്ത്രിക്ക് കോടികളുടെ നിക്ഷേപം, ഭാര്യയുടെ പേരിലും ലക്ഷങ്ങൾ.. ഗുരുതര ആരോപണങ്ങളുമായി എസ്‌ഐടി…

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പറയും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക സ്രോതസ്സിന്റെ തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.തന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്.

കുന്നത്ത്കളത്തിൽ ജ്വല്ലറി ആൻഡ് ഫൈനാൻസസ് എന്ന സ്ഥാനത്തിൽ ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും, തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടേയും നിക്ഷേപമുണ്ട് എന്ന്എസ് ഐ ടി പറഞ്ഞു. സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. തന്ത്രിയ്ക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കി. ഈ വലിയ സാമ്പത്തിക സ്രോതസ്സ് വന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.തന്ത്രി കഴിഞ്ഞവർഷം 7 ലക്ഷം രൂപ ദേവസ്വം ബോർഡിൽ നിന്ന് കൈപ്പറ്റി. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികളും കട്ടിളപ്പാളികളും കൊണ്ടുപോയപ്പോൾ തന്ത്രി എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചോദിച്ചു. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണ്ണക്കൊള്ള കേസില്‍ വളരെ വലിയ ബന്ധമുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button