BusinessNews

പോസ്റ്റ് ഓഫീസ് പദ്ധതിയിലൂടെ 20 ലക്ഷം നേടാം.. ഇത്രയും ചെയ്താൽ മതി…

ഉയര്‍ന്ന ശമ്പളമോ അപകട സാധ്യതയുള്ള നിക്ഷേപങ്ങളോ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് ആവശ്യമില്ല. സര്‍ക്കാരിന്റെ കീഴില്‍ ധാരാളം സമ്പാദ്യ പദ്ധതികളാണ് സാധാരണക്കാര്‍ മുതല്‍ പണക്കാര്‍ക്കായി വരെ ഒരുക്കിയിരിക്കുന്നത്, അവയിലൊന്നാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (ആര്‍ഡി).ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

ഇനി 20 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം എന്ന് നോക്കാം..

ദിവസേന 400 രൂപ വീതം ലാഭിക്കുകയാണെങ്കില്‍, ഒരു മാസം ആകെ 12,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. പ്രതിമാസം 12,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ സഹിതം ഏകദേശം 8,56,388 രൂപ ലഭിക്കും. അക്കൗണ്ട് കാലാവധി വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ ആകെ നിക്ഷേപം 14.40 ലക്ഷം രൂപയാകും. 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 6 ലക്ഷത്തിലധികം രൂപ ലഭിക്കും. അങ്ങനെ കാലാവധി കഴിയുമ്പോള്‍ കയ്യില്‍ ഏകദേശം 20,50,248 രൂപ എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button