NewsWorld

ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യും; ലോകം കണ്ടിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ…

ലോകം കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ലോകത്തെ ഞെട്ടിച്ച മുന്നറിയിപ്പ് നൽകിയത്. “ഇന്നലെ അമേരിക്കയിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകൾ വർഷിച്ചു, അവർക്ക് പരിക്കേറ്റു. ഇന്ന് അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് നമ്മൾ ആക്രമിക്കും.” അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിലാണ് ലാരിജാനി മറുപടി നൽകിയത്.

ഇറാൻ വീണ്ടും ആക്രമിച്ചാൽ ചരിത്രത്തിലുണ്ടാകാത്ത വിധം ‘അഭൂതപൂർവ്വമായ കരുത്തിൽ’ തിരിച്ചടിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. “അവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇറാന്റെ ഭരണഘടനയിൽ മാറ്റം വരുത്തുകയും നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

Related Articles

Back to top button