
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കിട്ടതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ നേരിടുന്നത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ റോബന്‍ മറുപടിയുമായെത്തിയിരിക്കുകയാണ്. പച്ചത്തെറിവിളിയും ഭീഷണിയുമൊക്കെയാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് പറഞ്ഞ റോബിനെ, അഭിമാനത്തോടെ തന്നെ താന്‍ സംഘിയാണെന്ന് പറയുമെന്നും പറയുന്നു. ബിജെപിയെ എന്തിനാണ് പുച്ഛിക്കുന്നതെന്നും കേരളം ബിജെപി ഭരിക്കുന്ന ഒരു ദിവസം വരുമെന്നും റോബിൻ വീഡിയോയിൽ പറയുന്നു.
റോബിന്റെ വാക്കുകളിലേക്ക്.. ‘ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിട്ടുള്ള രാജീവ് ചന്ദ്രശേഖർ സാറുമായുള്ള ഒരു ഫോട്ടോ എന്റെ ഇൻസ്റ്റഗ്രാം ഓഫീഷ്യൽ അക്കൗണ്ടിൽ ഞാൻ പോസ്റ്റ് ചെയ്തു. ചിത്രത്തിന്റെ അടിക്കുറിപ്പായി സാരിന്റെ പേരും ഒരു ഹാർട്ട് ഇമോജിയും മാത്രമാണിട്ടത്. പോസ്റ്റ് ചെയ്തതിന് ശേഷം, എന്റെ കമന്റ് സെക്ഷനും എന്റെ ഡയറക്ട് മെസേജും തെറിവിളിയാണ്. ഒരുപാട് പേർ ഭീഷണിപ്പെടുത്തുന്നു. ഞാൻ കൊച്ചു കുട്ടിയാണല്ലോ പേടിക്കാൻ.ശരിക്കും എന്താണ് നിങ്ങളുടെയൊക്കെ പ്രശ്നം. നമുക്ക് എല്ലാവർക്കും വ്യക്തിപരമായി ഓരോ ഇഷ്ടങ്ങളുണ്ടാകും. ഞാൻ ഒരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ, എന്റെ ഇഷ്ടങ്ങളെ നിങ്ങളെ അടിച്ചേൽപ്പിക്കാനോ വരുന്നില്ല. എന്റെ ഇഷ്ടങ്ങൾ എന്റെ വ്യക്തിപരമാണ്. എന്റെ നിലപാടും എന്റെ കാഴ്ചപ്പാടും വ്യക്തിപരമാണ്.
ഒരുപാട് പേർ പറയുന്നു, ഞാൻ സംഘിയാണ്. ചാണകത്തിൽ ചവിട്ടി. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? അത് എന്റെ വ്യക്തിപരമായിട്ടുള്ള ഇഷ്ടമല്ലേ? ഇപ്പോൾ ഞാൻ പറയുന്നു, എനിക്ക് ബിജെപി എന്ന പാർട്ടിയിൽ അംഗത്വം പോലുമില്ല. എന്നാൽ ഇപ്പോൾ ഞാൻ പറയുന്നു എനിക്ക് ബിജെപി എന്ന പാർട്ടിയെ എനിക്ക് ഇഷ്ടമാണ്. എനിക്ക് നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്. കാരണം പുള്ളിക്കാരൻ ലോകത്ത് ഏറ്റവും ശക്തനായ മനുഷ്യരിൽ ഒരാളാണ്. എനിക്ക് അദ്ദേഹം ഇൻസ്പിരേഷനാണ്. അത് കാരണം എനിക്ക് ബിജെപി പാർട്ടിയെയും ഇഷട്മാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ?
അതുകൊണ്ട് ഞാൻ അഭിമാനത്തോടെ പറയും ഞാൻ ഒരു സംഘിയാണ്. ഇടതുപക്ഷമാണെങ്കിലും വലതുപക്ഷമാണെങ്കിലും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യവും ശരിയാണോ? നിങ്ങൾ അഴിമതിയും കാര്യങ്ങളും ഒന്നും ചെയ്യുന്നില്ലേ? നിങ്ങളുടെ പ്രവർത്തകരും നേതാക്കളും ചെയ്യുന്ന എല്ലാ കാര്യവും ശരിയാണോ? ആരും പെർഫെക്ട് അല്ല.ബിജെപി പറയുമ്പോൾ എല്ലാവർക്കും പുച്ഛമാണ്. പുച്ഛിക്കാൻ എന്താണ് ഇരിക്കുന്നത്. ഒരിക്കലും പുച്ഛിക്കേണ്ട കാര്യമില്ല. ബിജെപി കേരളം ഭരിക്കുമോ എന്ന പേടിയാണ്. അങ്ങനെ ഒരു ദിവസം വരും. അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാകാര്യവും നിങ്ങൾ ചെയ്തുവയ്ക്കുന്നുണ്ട്. എനിക്ക് ബിജെപിയെ ഇഷ്ടമാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ? അഭിമാനത്തോടെ ഞാൻ പറയുന്നു, ഞാൻ സംഘിയാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ? പ്രശ്നമുണ്ടാകാൻ പാടില്ല.






