
കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. പനമ്പ്ക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡി എന്നാണ് സൂചന. ഹണിട്രാപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോൾ മരട് അനീഷിനെയും ഒപ്പംകണ്ടതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
അനീഷ് കരുതൽ തടങ്കലിലാണുള്ളതെന്നും ഏതെങ്കിലും കേസിൽ ഇയാൾക്കെതിരേ വാറന്‍റ് ഉണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും വിവരമുണ്ട്.






