
ഗുരുവായൂരപ്പന് കാണിക്കയായി 12 പവനിലേറെ തൂക്കം വരുന്ന രണ്ട് സ്വര്‍ണ മാലകള്‍ സമ്മാനിച്ച് ഭക്തർ. ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും ഭാര്യയുമാണ് കണ്ണന് സ്വര്‍ണ മാലകള്‍ സമര്‍പ്പിച്ചത്. മുത്തുകള്‍ ചേര്‍ത്ത് ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്.
ക്ഷേത്രം ഉദ്യോഗസ്ഥരായ പ്രമോദ് കളരിക്കല്‍, എ. പ്രവീണ്‍ എന്നിവര്‍ വഴിപാടുകാരില്‍ നിന്നും മാലകള്‍ ഏറ്റുവാങ്ങി രശീത് നല്‍കി. ഇതിന്വ മുൻപും വജ്ര കിരീടവും സ്വര്‍ണമാലകളും ശിവകുമാര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചിട്ടുണ്ട്.






