
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഓണേഴ്സ് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ബി എസ് സി, ബികോം, ബി സി എ, ബി എ എന്നീ പ്രോഗ്രാമുകളിലാണ് ഓണേഴ്സ് കോഴ്സുകൾ കേന്ദ്ര കേരള സർവകലാശാലയിൽ ഉള്ളത്.ബിഎസ് സി (ഓണേഴ്സ്) ബയോളജി, ബി കോം (ഓണേഴ്‌സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
ബിഎ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റ് പ്രോഗ്രാമുകള്‍ പെരിയ ക്യാമ്പസിലുമാണ് നടക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി – യുജി) യിലൂടെയാണ് പ്രവേശനം.പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും.ജനുവരി 30ന് രാത്രി 11.50 വരെ www.cukerala.ac.in, www.cuet.nta.nic.in എന്നിവ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് പിന്നീട് ലഭിക്കും. മെയ് 11 മുതല്‍ 31 വരെ തീയതികളിലാകും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.






