
ജോലിക്ക് കയറുന്നത് മുതൽ വൈകുന്നേരം ഇറങ്ങുന്നത് വരെ എസി മുറിയിലാണോ നിങ്ങളുടെ ജോലി? പുറത്തെ ചൂടിൽ നിന്ന് എസി നൽകുന്ന തണുപ്പ് വലിയ ആശ്വാസമാണെങ്കിലും, നിങ്ങളുടെ ചർമ്മത്തിന് ഇത് അത്ര നല്ലാതല്ല. വായുവിലെ ഈർപ്പം പൂർണ്ണമായും വലിച്ചെടുക്കുന്ന എസി, നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കി മാറ്റും. ചർമ്മം വിണ്ടുകീറാനും, അകാല വാർദ്ധക്യത്തിനും, ചൊറിച്ചിലിനും ഇത് കാരണമാകുന്നു.എസി മുറി ചർമ്മത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നും ഇതിനുള്ള ലളിതമായ പരിഹാരങ്ങൾ എന്തൊക്കെയാണെന്നും നോക്കാം..
എസി ചർമ്മത്തെ എങ്ങനെ ബാധിക്കുന്നു?
വരൾച്ച: എസി വായുവിലെ ഈർപ്പം വലിച്ചെടുക്കുന്നത് വഴി ചർമ്മം വേഗത്തിൽ വരണ്ടുപോകുന്നു.
ചൊറിച്ചിലും പാടുകളും: ഈർപ്പം നഷ്ടപ്പെടുന്നതോടെ ചർമ്മം പൊളിഞ്ഞിളകാനും ചൊറിച്ചിൽ അനുഭവപ്പെടാനും സാധ്യതയുണ്ട്.
അകാല വാർദ്ധക്യം: ചർമ്മത്തിലെ ഇലാസ്തികത നഷ്ടപ്പെടുന്നത് വഴി ചുളിവുകൾ നേരത്തെ പ്രത്യക്ഷപ്പെടാം.
അലർജി: കൃത്യമായി വൃത്തിയാക്കാത്ത എസി ഫിൽട്ടറുകളിലെ പൊടിയും ബാക്ടീരിയയും ചർമ്മത്തിൽ അലർജി ഉണ്ടാക്കാം.
പരിഹാരങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും
വാട്ടർ തെറാപ്പി :എസി മുറിയിൽ ഇരിക്കുമ്പോൾ ദാഹം തോന്നില്ല എന്നാൽ വെള്ളം കുടിക്കാതിരിക്കരുത്. ചർമ്മത്തിന് ഉള്ളിൽ നിന്ന് ഈർപ്പം നൽകാൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തും.
ലിക്വിഡ് മോയിസ്ചറൈസർ :ഓഫീസിൽ എത്തുന്നതിന് മുൻപും ജോലിക്കിടയിലും നല്ലൊരു മോയിസ്ചറൈസർ ഉപയോഗിക്കുക. എസി വായു ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം വലിച്ചെടുക്കുന്നത് തടയാൻ ഇത് ഒരു കവചമായി പ്രവർത്തിക്കും
ഫേസ് മിസ്റ്റ് സ്പ്രേ:മുഖം വല്ലാതെ വരളുന്നതായി തോന്നിയാൽ ഇടയ്ക്ക് റോസ് വാട്ടറോ അല്ലെങ്കിൽ ഫേസ് മിസ്റ്റോ മുഖത്ത് സ്പ്രേ ചെയ്യുക. ഇത് ചർമ്മത്തിന് പെട്ടെന്ന് ഒരു ഉന്മേഷം നൽകും.
ലിപ് കെയർ :മുഖത്തേക്കാൾ വേഗത്തിൽ എസി ബാധിക്കുന്നത് ചുണ്ടുകളെയാണ്. കെമിക്കലുകൾ കുറഞ്ഞ ഒരു ലിപ് ബാം എപ്പോഴും കൂടെ കരുതുക. ചുണ്ടുകൾ ഉണങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പുരട്ടുക.




