
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞു. ഇന്ന് രാവിലെ 3960 രൂപ ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഉച്ചയോടെ 1880 രൂപയാണ് കുറഞ്ഞത്. 1,15, 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 235 രൂപയാണ് കുറഞ്ഞത്. 14,405 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്ന് രാവിലെ 3960 രൂപ വര്‍ധിച്ചതോടെ പവന് 1,17,000 കടന്ന സ്വര്‍ണവിലയാണ് ഉച്ചയോടെ കുറഞ്ഞത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നു. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഈ ഇടിവ് താത്കാലികം മാത്രമാണ് എന്ന വ്യക്തമായ സൂചന നല്‍കിയാണ് ഇന്ന് രാവിലെ കുതിച്ചത്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 17000 രൂപയിലധികമാണ് വര്‍ധിച്ചത്. ഇതിന് പിന്നാലെയാണ് ഉച്ചയോടെ വില ഇടിഞ്ഞത്.






