BusinessNews

സ്വര്‍ണ്ണവും വെള്ളിയും മാത്രമല്ല, പ്ലാറ്റിനവും കൂപ്പുകുത്തി.. കനത്ത വിലത്തകർച്ച..

ആഗോള വിപണിയില്‍ ലോഹങ്ങളുടെ വില തകര്‍ച്ച തുടരുന്നു. സ്വര്‍ണ്ണത്തിനും വെള്ളിക്കും പിന്നാലെ പ്ലാറ്റിനം, പലേഡിയം എന്നിവയുടെ വിലയിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. ഇന്ന് നടന്ന വ്യാപാരത്തില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ലോഹങ്ങള്‍ വിറ്റഴിച്ചതോടെ വില കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.

പുതിയ കണക്കുകള്‍ പ്രകാരം പ്ലാറ്റിനം വിലയില്‍ റെക്കോര്‍ഡ് ഇടിവാണുണ്ടായിരിക്കുന്നത്. അടുത്തിടെ രേഖപ്പെടുത്തിയ 2,885 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ നിന്ന് 35.6 ശതമാനമാണ് പ്ലാറ്റിനത്തിന് വില കുറഞ്ഞത്. ഇന്ന് മാത്രം പ്ലാറ്റിനം വില 14 ശതമാനം ഇടിഞ്ഞ് ഒരു ഔണ്‍സിന് 1,858 ഡോളറിലെത്തി.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഈ ലോഹത്തിന്റെ മൂല്യത്തില്‍ 30.2 ശതമാനത്തിന്റെ കുറവുണ്ടായി. പലേഡിയം വിലയിലും അതിന്റെ റെക്കോര്‍ഡ് നിരക്കില്‍ നിന്ന് 31 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2025-ല്‍ പ്ലാറ്റിനം 126 ശതമാനവും പലേഡിയം 81 ശതമാനവും വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ ഈ നേട്ടങ്ങളെല്ലാം പുതിയ തകര്‍ച്ചയോടെ ഇല്ലാതായിരിക്കുകയാണ്. റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്ന് സ്വര്‍ണ്ണവില 25 ശതമാനമാണ് താഴേക്ക് പതിച്ചത്.

വെള്ളി വിപണിയിലാണ് ഏറ്റവും വലിയ തകര്‍ച്ച പ്രകടമായത്. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങള്‍ക്കുള്ളില്‍ വെള്ളി വില കിലോയ്ക്ക് 1,94,243 രൂപ (46%) ഇടിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച കിലോയ്ക്ക് 4,20,048 രൂപയായിരുന്ന വെള്ളി ഇന്ന് 2,25,805 രൂപയിലേക്ക് താഴ്ന്നു. ഇന്ന് മാത്രം വിപണിയില്‍ 40,000 രൂപയുടെ കുറവാണുണ്ടായത്.

Related Articles

Back to top button