വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ.. മൂന്ന് യുവതികൾ…

Sabira
1 Min Read

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത് . ഇൻസ്റ്റഗ്രാമിലെ ഇൻഫ്ളുവൻസറാണ് യദു ഗിരീഷ്. ഇയാൾക്കെതിരെ 3 യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ പരാതികൾ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് പറഞ്ഞു.

യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് യദു ഗിരീഷ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

Share This Article