KeralaNews

‘ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി’; ആരോപണവുമായി ബിജെപി നേതാവ്..

കോണ്‍ഗ്രസില്‍ ചേര്‍ന്ന സിപിഐഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയതായി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയക്കല്‍ സോമന്‍. ഐഷാ പോറ്റി തിരുവനന്തപുരത്തുവച്ച് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഗുരുതര ആരോപണം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ തന്റെ കൈവശമുണ്ടെന്നാണ് വയക്കല്‍ സോമന്റെ അവകാശവാദം.

ഐഷാ പോറ്റി ബിജെപി നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പുറത്തുവിടും എന്നുള്‍പ്പെടെയാണ് വയക്കല്‍ സോമന്‍ പറയുന്നത്. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ പിന്നീട് നിരീശ്വരവാദിയാക്കി പാര്‍ട്ടിയാണ് സിപിഐഎം എന്നും വയക്കല്‍ സോമന്‍ പ്രതികരിച്ചു.കൊട്ടാരക്കരയിലെ മത്സരചിത്രം തെളിയുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്ന സംശയം ബലപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് വയക്കല്‍ സോമന്റെ പ്രതികരണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ധനമന്ത്രി ബാലഗോപാലിനെ ലക്ഷ്യം വച്ച് വയക്കല്‍ സോമന്‍ ഉന്നയിച്ച ആരോപണങ്ങളുംനേരുത്തേ ചർച്ചയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button