KeralaNews

‘സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സുധാകരൻ പിന്മാറണം, വർഗവഞ്ചകൻ എന്ന് ആളുകൾ വിളിക്കും’..

സിപിഐഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ. ജി സുധാകരന്റെ നിലപാട് പാർട്ടിയെയും LDF നെയും ദുർബലപെടുത്തുന്നത്. UDFനെ സഹായിക്കുന്ന നിലപാട് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

‘ഒട്ടും ശെരിയായില്ല ‘. സഖാവ് സുധാകരൻ പാർട്ടിയുടെ മുതിർന്ന നേതാവ്. മുന്തിയ പരിഗണന നൽകി. ഒരു കാലത്തും അവഗണിച്ചിട്ടില്ല. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ എത്രയോ യോഗങ്ങളിൽ അദ്ദേഹം സംസാരിച്ചു. പുന്നപ്രവയലാർ സമര ജ്വാല ദീപിശിഖാ കൊളുത്തുന്നത് ജി സുധാകരനാണ്.ഒരു അവഗണനയും നൽകിയിട്ടില്ല. അദ്ദേഹം പങ്കെടുക്കാത്ത പൊതുപരിപാടികൾ ചുരുക്കം. അവഗണന ഉണ്ടെന്ന് അദ്ദേഹം പാർട്ടി ഫോറത്തിൽ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ഒരു പുതിയ ബ്രാഞ്ച് തന്നെ രൂപീകരിച്ചു. മെബർഷിപ്പ് പുതുക്കാൻ ഫോം നൽകി ജില്ല കമ്മിറ്റി ഓഫിസിൽ കൊടുത്തോളാം എന്ന് അദ്ദേഹം തന്നെ പറഞ്ഞുവെന്നും ആർ നാസർ വ്യക്തമാക്കി.

ജി സുധാകരനെ ഒഴിവാക്കേണ്ട ആവശ്യമില്ല. ഫോം തരാത്തത് കൊണ്ടാണ് മെമ്പർഷിപ്പിൽ നിന്ന് ഒഴിവായത്. ജി സുധാകരൻ ഏറെ നാളായി അമ്പലപ്പുഴയിൽ സ്വാതന്ത്രനായി മത്സരിക്കാൻ ആലോചിക്കുന്നു. അതിനുള്ള സാഹചര്യമാണ് ഇപ്പോൾ അദ്ദേഹം ഒരുക്കിയത്. ജി സുധാകരന് അപജയമുണ്ടായി.മാർക്സിസ്റ്റ്‌ ആശയങ്ങൾ പഠിപ്പിച്ചയാളാണ് ഇത്തരം നിലപാട് എടുത്തത്. ജി സുധാകരൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് പുതിയ പാഠം. തെരഞ്ഞെടുപ്പിൽ നിന്ന് അദ്ദേഹം പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നു. പിന്മാറണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.പൊളിറ്റിക്കൽ ക്രിമിനൽ പരാമർശം, ചില ആളുകളുടെ കാര്യം ശ്രദ്ധയിൽപെട്ടു. അവർക്കെതിരെ സംഘടന നടപടി സ്വീകരിച്ചു. സമൂഹ്യ മാധ്യമങ്ങളിലൂടെ ജി സുധാകരനെ അതിക്ഷേപിക്കുന്നത് നിർത്തണമെന്ന് കർശന നിർദേശം നൽകി. ആലപ്പുഴ ജില്ലയിൽ ഇത്രയും അധികം തെരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റൊരാൾ ഉണ്ടാകില്ലെന്നും ആർ നാസർ പറഞ്ഞു.

ജി സുധാകരൻ മികച്ച ഭാരണാധികാരി. എച്ച് സലാമിന്റെ പേര് നിർദേശിച്ചത് ജി സുധാകരൻ. അദ്ദേഹം തന്നെ ജയിപ്പിച്ചയാളാണ് എച്ച് സലാം. ജി സുധാകരനെ വർഗ്ഗ വഞ്ചകൻ എന്ന വിളിക്കാറായിട്ടില്ല. ജി സുധാകരനെ ഭയമായിട്ടല്ല പിന്മാറണം എന്ന് പറയുന്നത്. അദ്ദേഹത്തെ വർഗ വഞ്ചകർ എന്ന് ആളുകൾ വിളിക്കുന്നത് കേൾക്കാതെ ഇരിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.

.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button