
ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ എസ് എസ് ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മരണവിവരം ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞതായി അറിയുന്നത്.കൂടുതൽ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വർഷമായി സുരേഷ് ഇസ്രായേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ട് മക്കളുണ്ട്.






