നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് എങ്ങനെ പരിശോധിക്കാം?
How to Check How Many SIM Cards Are Registered With Your Iqama?
നിങ്ങളുടെ ഇഖാമയിൽ എത്ര സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എങ്ങനെ പരിശോധിക്കാമെന്ന് അറിയുമോ? ഇതാ അതിനായി നിങ്ങൾക്കുള്ള ഒരു എളുപ്പവഴി. CITC വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും .
ഇത് നിങ്ങൾക്ക് രണ്ട് തരത്തിൽ പരിശോധിക്കാം.
- നിങ്ങളുടെ ഇഖാമ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറും നൽകി
- നിങ്ങളുടെ ഇഖാമ നമ്പർ മാത്രം ഉപയോഗിച്ച്
ഇഖാമ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറും ഉപയോഗിച്ച് എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എങ്ങനെ പരിശോധിക്കാം?
ഈ രീതി ഉപയോഗിക്കുന്നതിന്, നിങ്ങൾക്ക് ഇഖാമ-ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ആവശ്യമാണ്. ഈ മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒരു രഹസ്യ കോഡ് സന്ദേശം ലഭിക്കും, അത് നിങ്ങൾ വെബ്‌സൈറ്റിൽ നൽകേണ്ടതുണ്ട്.
- CITC വെബ്സൈറ്റ് സന്ദർശിക്കുക ( https://portalservices.citc.gov.sa/ )
- മെനുവിന്റെ മുകളിൽ നിന്ന് English തിരഞ്ഞെടുക്കുക
- തുടർന്ന് Services മെനു വിൽ ക്ലിക്ക് ചെയ്യുക
- അടുത്ത് വരുന്ന പേജിൽ Individual തിരഞ്ഞെടുക്കുക എന്നിട്ടു Argami എന്ന ബോക്സിൽ Start Service ൽ ക്ലിക്ക് ചെയ്യുക (https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx)
- തുടർന്ന് വരുന്ന പേജിൽ IQAMA NUMBER ഉം Date of Birth നൽകുക ( DOB പരിവർത്തനം ചെയ്യാൻ ഹിജ്ര കലണ്ടർ ഉപയോഗിക്കുക) നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമേജ് കോഡും നൽകി Search ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങൾ നൽകിയ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒരു OTP ലഭിക്കും. രഹസ്യ കോഡ് നൽകി Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അടുത്ത വിൻഡോയിൽ, നിങ്ങളുടെ ഇഖാമയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറുകളുടെ / ഡാറ്റ സിമ്മുകളുടെ ലിസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും .
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇല്ലാതെ എങ്ങനെ നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാം?
മൊബൈൽ നമ്പർ നൽകാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാം. ഇതിൽ മൊത്തം കണക്ഷനുകളുടെ എണ്ണം മാത്രമേ കാണിക്കൂ, വ്യക്തിഗത മൊബൈൽ നമ്പറുകൾ ലഭിക്കുന്നതല്ല.
- ഈ ലിങ്ക് ഉപയോഗിച്ച് CITC പോർട്ടൽ സന്ദർശിക്കുക : https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx
- IQAMA നമ്പറും ജനനത്തീയതിയും നൽകുക
- I do not have mobile number എന്ന ടിക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഇമേജ് കോഡ് നൽകി SEARCH അമർത്തുക
- അടുത്ത വിൻഡോയിൽ, നിങ്ങളുടെ ഇഖാമ നമ്പറുമായി ബന്ധപ്പെട്ട മൊബൈൽ കണക്ഷനുകളുടെ എണ്ണം നിങ്ങൾ കാണാൻ കഴിയും.
How to Check How Many SIM Cards Are Registered With Your Iqama? Details in Malayalam