Kerala

പന്ത്രണ്ടുകാരിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പന്ത്രണ്ടുകാരിയെ സ്കൂളിൽ പോകുംവഴി ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കൽ കുഴിക്കാട് പുത്തൻ വീട്ടിൽ എം എസ് അനസ് (23) ആണ് പിടിയിലായത്.

മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് ഇന്നലെ തന്നെ കോന്നി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതു പ്രകാരം, കാണാതായതിന് കേസെടുത്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിലാക്കിയ അന്വേഷണത്തിൽ ഉടനടി കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച് യുവാവിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്തു.
കാണാതായതുമായി ബന്ധപ്പെട്ട് എടുത്ത കേസിന്‍റെ അന്വേഷണത്തിൽ ഇരുവരും കായംകുളതുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന്, കായംകുളം പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
കോന്നി പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ് ഐ വിമൽ രംഗനാഥ് , എസ് സി പി ഓമാരായ കെ ബി ബിജു, ഷംനാദ് , സന്ധ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button