Kerala
ആന്ധ്രാ സ്വദേശിയെ കഞ്ചാവുമായി സന്നിധാനത്ത് പിടികൂടി
ശബരിമല: സന്നിധാനത്ത് നടപ്പന്തലിൽ പോലീസിന്‍റെ ബോംബ് ഡീറ്റെക്ഷൻ സംഘത്തിന്റെ പരിശോധനയിൽ ആന്ധ്രാ സ്വദേശിയുടെ ബാഗിൽ നിന്നും 27 ഗ്രാം കഞ്ചാവ് കണ്ടെത്തി. നെല്ലൂർ ശ്രീരാമലു ശ്രീപോട്ടി ബുജ ബുജ നെല്ലൂർ പി ഓയിൽ ഭാഗത് സിംഗ് കോളനിയിൽ ഗോല്ല സന്ദീപ് കുമാർ (28) ആണ് പിടിയിലായത്. ബാഗിനുള്ളിൽ തെലുങ്ക് ദിനപ്പത്രത്തിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.