
ആഗോള വിപണിയിലെ വില പ്രതിഫലനം തുടര്‍ന്ന് ദുബായിലെ സ്വര്‍ണ വിപണിയും. വെള്ളിയാഴ്ച വൈകുന്നേരം ദുബായില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു, വൈകുന്നേരത്തോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 500 ദിര്‍ഹം കടന്നു. 24 കാരറ്റ് സ്വര്‍ണം 500 ദിര്‍ഹം കടന്നിട്ട് നാളേറെയായെങ്കിലും 22 കാരറ്റ് 500 ദിര്‍ഹത്തില്‍ താഴെയായിരുന്നു ഇതുവരെ വ്യാപാരം നടത്തിയിരുന്നത്.
എന്നാല്‍ ആഗോള വിപണിയില്‍ വില വര്‍ധിച്ചത് ഗള്‍ഫിലും കാര്യമായി സ്വാധീനിച്ചു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം, 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 500.25 ദിര്‍ഹമായി. അതായത് 12287 രൂപ. കേരളത്തില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 12875 രൂപയാണ് വില. അതേസമയം 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 540.25 ദിര്‍ഹമായും ഉയര്‍ന്നു. 24 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിവ യഥാക്രമം 479.75 ദിര്‍ഹമായും 411.25 ദിര്‍ഹമായും 320.75 ദിര്‍ഹമായും ഉയര്‍ന്നു.






