അബുദാബിയിൽ വാഹനാപകടം;മൂന്ന് കുട്ടികൾ അടക്കം നാലു മലയാളികൾ മരിച്ചു..

Sabira
0 Min Read

യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാല് മരണം.അബുദാബി-ദുബൈ റോഡിലാണ് സംഭവം. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

ഇന്നലെ രാവിലെ അബുദാബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടം. അബ്ദുൽ ലത്തീഫും റുക്സാനയും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

Share This Article