KeralaNews

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് കോടതി നോട്ടീസ്..

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്. ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ദൈവനാമത്തിൽ എന്നതിന് പകരം പലദൈവങ്ങളുടെയും രക്ഷസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത നടപടിയെ വിമ‍ർശിച്ച കോടതി സത്യപ്രതിജ്ഞ അന്തിമ വിധിക്ക് വിധേയമാണെന്ന് വ്യക്തമാക്കി. അന്തിമ വിധിവരെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതും ഓണറേറിയം വാങ്ങുന്നതും വിലക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

ജി.എസ് ആശാനാഥ്, ചെമ്പഴത്തി ഉദയൻ ആർ സുഗതൻ അക്കമുള്ള കൗൺസിലർമാർക്ക് എതിരെയാണ് ഹർജി.കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നുമുള്ള സിപിഎം നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്‍റെ ഹർജിയിലാണ് കോടതി നടപടി. സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം.

Related Articles

Back to top button