Kerala

പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ

തിരുവല്ല: പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. കുറ്റപ്പുഴ മഞ്ഞാടി കൊമ്പാടി ആഞ്ഞിലി മൂട്ടിൽ ഏ എസ് രൂപേഷ് (43) ആണ് പിടിയിലായത്.

ജില്ലാ ശിശു സംരക്ഷണഓഫീസറുടെ കാര്യമാലയത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് തെങ്ങണ ആശാരിപ്പാടിയിലുള്ള വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിൽ എത്തിച്ച് സാക്ഷികളെ കാണിച്ച് തിരിച്ചറിയുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button