Kerala

ബ്ലാക്ക്മാൻ ഭീതിപരത്തി മോഷണം നടത്തിയ സംഘത്തെ സാഹസികമായി പിടികൂടി പോലീസ്


പത്തനംതിട്ട: ‘ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച്ചയായി പന്തളത്തും പരിസരപ്രദേശങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളുമായി വിലസിയ സംഘത്തിലെ മൂന്നുപേരെയാണ് പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിൻ്റെ നേതൃത്വത്തിൽ ശ്രമകരമായ ദൗത്യത്തിലൂടെ കുടുക്കിയത്. പന്തളം കുരമ്പാല സൗത്ത് തെങ്ങും വിളയിൽ വീട്ടിൽ അഭിജിത്ത്(21), സംഘാംഗങ്ങളായ പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.

Related Articles

Back to top button