വിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് പിടികൂടി

helloadminkerala
0 Min Read

തിരുവല്ല: ഏഴുകുപ്പി ഇന്ത്യൻ നിർമിതവിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര തോപ്പിൽ വീട്ടിൽ മനോജ്‌ (51) ആണ് ഇന്ന് രാവിലെ 10.40 ന് പെരിങ്ങര ജംഗ്ഷന് സമീപത്തുനിന്നും പിടിയിലായത്.

ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 7 കുപ്പി ഇന്ത്യൻ നിർമിതവിദേശമദ്യം പിടിച്ചെടുത്തു. എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് പട്രോളിംഗിനിടെ യാണ് പ്രതിയെ തൊണ്ടി മുതൽ ഉൾപ്പെടെ പിടികൂടിയത്. പ്ലാസ്റ്റിക് ക്യാരി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. പ്രതി അനധികൃതമായി കൈവശം വച്ച് വില്പനയ്ക്ക് സൂക്ഷിച്ചതാണ് ഇവയെന്ന് അന്വേഷണത്തിൽ വെളിവായി.

Share This Article