
ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിൻ(28) ആര്യൻകോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ബന്ധം ഇരുവരുടെയും വീട്ടിൽ അറിഞ്ഞതിൽ പ്രശ്നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു. അന്വേഷണം നടക്കുന്നതിന് ഇടയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.






