KeralaNews

കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം..

രണ്ടു വയസുകാരന്‍ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. ചെങ്ങന്നൂരില്‍ തോട്ടിയാട് പള്ളിതാഴത്തേതില്‍ വീട്ടില്‍ ടോം തോമസ് – ജിന്‍സി വര്‍ഗീസ് ദമ്പതികളുടെ മകന്‍ ആക്റ്റണ്‍ പി തോമസാണ് മരിച്ചത്. 20 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ബക്കറ്റിലേക്കാണ് കുഞ്ഞ് വീണത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കുളിക്കാനായി കുളിമുറിയിലെ ബക്കറ്റിൽ വെള്ളം ശേഖരിച്ചിരുന്നു. ഇതിലേക്കാണ് കുഞ്ഞ് വീണത്. കണ്ടയുടന്‍ വീട്ടുകാർ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Related Articles

Back to top button