
പാലക്കാട്ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജൻസിയെ, ഓരോ മണ്ഡലത്തിന്‍റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ളത് ഉണ്ണി മുകുന്ദനാണ് എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ മറ്റ് പ്രമുഖരുടെ പേര് കൂടി റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തിൽ ഔദ്യോഗികമായി സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല എന്നാണ് വിവരം.






