
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ 480 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 102,280 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
അതേസമയം വെള്ളി വിലയും പിടിതരാതെ മുന്നേറുകയാണ്. രാജ്യാന്തര തലത്തില്‍ ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഔണ്‍സിന് 82.548 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരം തൊട്ടു. അമേരിക്ക-വെനസ്വേല പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നാണ് വെള്ളി വിലയില്‍ ഈ കുതിപ്പുണ്ടായത്.ഇന്ത്യന്‍ വിപണിയിലും (ങഇത) വെള്ളി വില റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്നലെ ഒരു കിലോ വെള്ളിയുടെ വില 2,59,322 രൂപവരെ എത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ കിലോയ്ക്ക് 2,58,000 രൂപ നിലവാരത്തിലാണ് എം.സി.എക്‌സില്‍ വെള്ളി വില ക്ലോസ് ചെയ്തത്.കേരളത്തില്‍ ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് 265 രൂപയെന്ന പുതിയ റെക്കോഡ് തൊട്ടു.






