Career

ധനലക്ഷ്മി ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം

Graduates can apply for Dhanalakshmi Bank Officer Posts

ധനലക്ഷ്മി ബാങ്കിൽ ജൂനിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ തൃശ്ശൂരിന് പുറമേ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിലായിരിക്കും നിയമനം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അറുപത് ശതമാനം മാർക്കോടെയുള്ള ബിരുദം.
പ്രായം: 2023 മാർച്ച് 3ന് 21-25.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇക്കോണമി, ബാങ്കിങ് അവബോധം എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷ.
അപേക്ഷാഫീസ്: 780 രൂപ.

വിശദവിവരങ്ങൾക്ക് www.dhanbank.com/careers എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ സ്കാൻചെയ്ത ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 21.

Graduates can apply for Dhanalakshmi Bank Officer Posts

Back to top button

Adblock Detected

Please consider supporting us by disabling your ad blocker