Career

മഹാത്മാ ഗാന്ധി സര്‍വകലാശാല ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം; ജനുവരി 10 വരെ അപേക്ഷിക്കാം

18നും 60നും ഇടയില്‍ പ്രായമുള്ള ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാല പുതിയതായി ആരംഭിക്കുന്ന റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം(ആര്‍.പി.എ.എസ്)/ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി പത്തു വരെ അപേക്ഷ നല്‍കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18നും 60നും ഇടയില്‍ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായിരിക്കണം.

അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ കോ-ഓര്‍ഡിനേറ്റര്‍, ഡോ. ആര്‍ സതീഷ് സെൻറര്‍ ഫോര്‍ റിമോട്ട് സെൻസിംഗ് ആൻറ് ജി.ഐ.എസ്, സ്‌കൂള്‍ ഓഫ് എൻവയോണ്‍മെൻറല്‍ സയൻസസ്, മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം-686560 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും https://ses.mgu.ac.in, https://asiasoftlab.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

ഫോണ്‍: 7012147575, 9395346446, 9446767451.

ഇ മെയില്‍: uavsesmgu@gmail.com, info@asiasoftlab.in.

Last date for applying MGU Drone Certificate Program is January 10

Back to top button