Kerala

പമ്പയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു

പമ്പ - നിലക്കൽ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിനാണ് തീ പിടിച്ചത്

പത്തനംതിട്ട: പമ്പ – നിലക്കൽ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ചെയിൻ സർവീസിന് ഇന്ന് (ശനിയാഴ്ച) തീപിടിച്ചു. പമ്പയിലെത്തിയത്തിന് ശേഷം ബസിനുള്ളിൽ തീ പടർന്നതിനാൽ അപകടത്തില്‍ ആർക്കും പരുക്കില്ല.

അപകടസമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ബസ് സ്റ്റാർട്ട് ചെയ്യുന്നതിൽ ചില സാങ്കേതിക തകരാറുകൾ കണ്ടതിനെ തുടർന്ന് ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങിയതിനുശേഷം മിനിറ്റുകൾക്കകം ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുകയും തീ പടരുകയും ആയിരുന്നു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. വിഷയത്തിൽ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Back to top button