പന്തളത്ത്‌ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

helloadminkerala
1 Min Read

പത്തനംതിട്ട: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ യാത്രയ്ക്കിടെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഡ്രൈവറെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തട്ടയിൽ അലീന കോട്ടേജിൽ ബിനോയ് (46) ആണ് പിടിയിലായത്.

ഡിസംബർ മാസം 26 ന് പുലർച്ചെ 4.15 ന് മൈനാപ്പള്ളി ജംഗ്ഷനിൽ എം സി റോഡ് വക്കിൽ ഓട്ടോ നിർത്തിയശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയുടെ ഓട്ടോയിൽ യാത്രചെയ്ത യുവതിയെ വണ്ടി ഒതുക്കി നിർത്തിയിറങ്ങി കയ്യിൽ കയറിപ്പിടിച്ചശേഷം ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു, അശ്ലീലസംഭാഷണം നടത്തുകയും ചെയ്തു.

ഇന്നലെ രാവിലെ 11 മണിയോടെ യുവതിയുടെ വീടിനടുത്തുള്ള ജംഗ്ഷനിൽ വച്ച് യുവതിയെ അധിക്ഷേപിക്കുകയും, മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം , ഉടൻ തന്നെ പന്തളം പോലീസ് അന്വേഷണം ആരംഭിക്കുകയും ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ ഊർജ്ജിതശ്രമം ആരംഭിക്കുകയുമായിരുന്നു. ഇന്നലെ രാത്രി പന്തളം ടൗണിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലാക്കി.

എസ് ഐ വിനോദ് കുമാർ, എ എസ് ഐ മഞ്ജു മോൾ , സി പി ഓമാരായ പ്രകാശ്, രാജേഷ്, അജീഷ്,കൃഷ്ണൻഉണ്ണി, അൻർഷ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Auto driver who tried to molest woman while travelling in Pandalam arrested

Share This Article