Education

നീറ്റ് പിജി പരീക്ഷാ മാറ്റി വെച്ചു

NEET Exam postponed

നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 നടക്കും. തിയ്യതി മാറ്റി പുതിയ വിജ്ഞാപനം ഇറക്കി. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ് നടക്കുക.

നാഷനൽ എക്സിറ്റ് ടെസ്റ്റ്(NExT) ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. വിവിധ മെഡിക്കൽ പി.ജി/ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് പി.ജി.

2018 ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്-ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച്, പി.ജി പ്രവേശനത്തിനായി നിർദിഷ്ട നെക്സ്റ്റ് (NEXT) പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പി.ജി പരീക്ഷ തുടരും.

NEET Exam postponed

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker