ന്യൂനപക്ഷ സ്കോളർഷിപ് അപേക്ഷ ജനുവരി 30 വരെ
Minority Scholarship application last date by January 30
ഐഐഎം, ഐഐടി, ഐഐഎസ്‍സി, ഐഎംഎസ്‍സികളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾ ക്കുളള സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വരെ നീട്ടി.
സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന കോഴ്സുകളുടെ വിവരങ്ങള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ബി പി എല്‍ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുള്ള എ പി എല്‍ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിക്ക് കോഴ്സ് കാലാവധിക്കുള്ളില്‍ പരമാവധി അര ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ. ഫോൺ– 0471 2300524.