Information

കയ്യിൽ 100, 500 രൂപ നോട്ടുകളുണ്ടോ? പഴയ നോട്ടുകളിൽ മാറ്റം വരുത്താൻ ആര്‍ബിഐ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

ഡിജിറ്റൽ ഇടപാടുകൾ കൂടിയെങ്കിലും, ഗ്രാമങ്ങളിലും ചെറിയ കടകളിലും പണമിടപാടുകൾക്ക് ഇന്നും വലിയ പ്രാധാന്യമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 100, 500 രൂപ നോട്ടുകളിൽ റിസർവ് ബാങ്ക് ഉടൻ ചില മാറ്റങ്ങൾ കൊണ്ടുവരും. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനാണ് ആർബിഐ ഈ മാറ്റങ്ങൾ വരുത്തുന്നത്.കള്ളനോട്ടുകൾ തടയാനും നോട്ടുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനുമാണ് ആർബിഐ പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർക്കുന്നത്. ഇത് സാധാരണക്കാർക്ക് യഥാർത്ഥ നോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും. നിലവിലുള്ള നോട്ടുകൾ റദ്ദാക്കില്ലെന്നും അവ തുടർന്നും ഉപയോഗിക്കാമെന്നും ബാങ്കിംഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

100 രൂപ നോട്ടിന്റെ ഡിസൈൻ പൂർണ്ണമായി മാറ്റുന്നില്ല. പകരം, അച്ചടിയുടെ വ്യക്തത, മഷിയുടെ ഗുണമേന്മ, കടലാസിന്റെ നിലവാരം എന്നിവ മെച്ചപ്പെടുത്തും. കൂടെക്കൂടെ മടക്കിയാലും നോട്ട് പെട്ടെന്ന് കേടാകാത്ത രീതിയിലാണ് പുതിയ മാറ്റം. വാട്ടർമാർക്കും സുരക്ഷാ നാടയും കൂടുതൽ വ്യക്തമായി കാണാനും സാധിക്കും.ഈ മാറ്റങ്ങൾ ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് കള്ളനോട്ടുകൾ തിരിച്ചറിയാൻ ഏറെ സഹായകമാകും. 500 രൂപ നോട്ടിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഉയർന്ന മൂല്യമുള്ള നോട്ടായതിനാൽ കള്ളനോട്ടുകാർ ലക്ഷ്യമിടുന്നത് ഒഴിവാക്കാൻ മൈക്രോ പ്രിന്റിംഗ്, നിറത്തിലെ കൃത്യത, ഡിസൈൻ വിശദാംശങ്ങൾ എന്നിവ മെച്ചപ്പെടുത്തി.

അതേസമയം, നോട്ടിന്റെ അടിസ്ഥാന ഡിസൈനിൽ മാറ്റമൊന്നും വരുത്തുന്നില്ല. പഴയതും പുതിയതുമായ നോട്ടുകൾ എടിഎമ്മുകളിലും ബാങ്കുകളിലും സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ജനങ്ങളുടെ ക്ഷേമവും കറൻസിയുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ മാറ്റം.

Related Articles

Back to top button