ആരോഗ്യം മെച്ചപ്പെടുത്തണോ?.. ഈ 5 ഭക്ഷണ ശീലങ്ങൾ പതിവാക്കൂ..

നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. എന്നാൽ ഇത് എങ്ങനെയെങ്കിലും കഴിച്ചതുകൊണ്ടും കാര്യമില്ല. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണ ശീലത്തിൽ ചില മാറ്റങ്ങൾ വരുത്തൂ..
ഇലക്കറികൾ കഴിക്കാം
ഇലക്കറികളിൽ ധാരാളം ഫൈബറും മഗ്നീഷ്യവും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കാം.
പഴങ്ങളും പച്ചക്കറികളും കഴിക്കാം
ഓരോ സമയത്തും കഴിക്കുന്ന ഭക്ഷണത്തിനൊപ്പം പഴങ്ങളും പച്ചക്കറികളും ചേർക്കാൻ മറക്കരുത്. ഇത് നല്ല ദഹനം കിട്ടാനും പോഷകഗുണങ്ങൾ ലഭിക്കാനും സഹായിക്കുന്നു.
പോഷകങ്ങൾ അടങ്ങിയ ബ്രേക്ഫാസ്റ്റ് മുഖ്യം
ബ്രേക്ഫാസ്റ്റിന് ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ വാങ്ങി കഴിക്കാം. ഇത് നല്ല ദഹനം ലഭിക്കാനും, ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം
ഭക്ഷണം എപ്പോഴും കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കാം. അമിതമായ മധുരവും ആരോഗ്യകരമല്ലാത്ത കൊഴുപ്പും നിങ്ങളുടെ നല്ല ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.






