
നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ്.ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യമെന്ന് മേജര്‍ രവി ഫേസ്ബുക്കിലൂടെ അറിയിച്ചു.
സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍ നടക്കും. പുറത്തിറങ്ങാനിരിക്കുന്ന റേച്ചല്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം. പുലിമുരുകന്‍, പുനരധിവാസം, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍, കാണ്ഡഹാര്‍, തന്ത്ര, 12വേ മാന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.






