InformationNews

ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ISRO.. പിഎസ്എൽവി സി 62 വിക്ഷേപണം ജനുവരി 12ന്…

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷ(ഐഎസ്ആർഒ)ന്റെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ജനുവരി 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും.അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലുള്ളത്.

2025 മേയ് 18-ന് നടന്ന പിഎസ്എൽവി സി-61 വിക്ഷേപണം റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട്, പിഎസ്എൽവിയുടെ രണ്ട് സ്ട്രാപ്പോണുകളുള്ള ഡിഎൽ (DL) പതിപ്പാണ് പുതിയ ദൗത്യത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള അന്വേഷയ്‌ക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചെറുകിട ഉപഗ്രഹങ്ങളും ഈ അറുപത്തിനാലാം ദൗത്യത്തിന്റെ ഭാഗമാണ്.

ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഉപയോഗിച്ച പിഎസ്എൽവി ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമാണ്.ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തമായ വാഹനത്തിന്റെ ഈ തിരിച്ചുവരവ് ഇന്ത്യൻ ബഹിരാകാശ രംഗത്ത് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കപ്പെടുന്നത്.ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്. കൂടാതെ 101ാമത് ഓർബിറ്റൽ വിക്ഷേപണമാണിതെന്ന പ്രത്യേകതയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button