Kerala
മൊബൈൽ ഫോണുകൾ മോഷ്ടിച്ച ആന്ധ്രാ സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എറണാകുളം സ്വദേശികളുടെ 2 മൊബൈൽ ഫോണുകൾ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് വിജയനഗർ വി ടി സി ബല്ലങ്കി പി.ഒയിൽ യപാല പി എസ് പരിധിയിൽ വീട്ടു നമ്പർ 008 ൽ, കണിപ്പള്ളി രാംബാബുവിന്റെ മകൻ കണിപ്പള്ളി ശിവ(21) യാണ് 6 മണിയോടെ പിടിയിലായത്. സന്നിധാനം പോലീസ് ഇയാളെ ഉടനടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ഫോണുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.