InformationKerala

കൊച്ചി മെട്രോ ടിക്കറ്റ് വാട്‌സ്ആപ്പിൽ എടുക്കാം 50 ശതമാനം വരെ കിഴിവിൽ

Kochi Metro launches WhatsApp-based e-ticketing facility

കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റ് വാട്‌സ്ആപ്പിൽ എടുക്കാം 50 ശതമാനം വരെ കിഴിവിൽ. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടി മിയ ജോര്‍ജ് നടത്തി. കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ യാത്ര ചെയ്യാനാകും.

വാട്‌സ്ആപ് വഴി ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കിൽ 10 മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍ (രാവിലെ 5.45 മുതല്‍ 7 മണി വരെയും, രാത്രി 10 മുതല്‍ 11 മണി വരെയും) 50 ശതമാനം ഇളവും ടിക്കറ്റിന് ലഭിക്കും. തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യാനും നമ്പറിലേക്ക് ഹായ് എന്ന് അയക്കുകയേ വേണ്ടൂ. ക്യൂ ആര്‍ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളിൽ യാത്ര ചെയ്യാനാകും.

Kochi Metro launches WhatsApp-based e-ticketing facility

Related Articles

Back to top button