Kerala
ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് (Live Result)

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.
പതിനാല് ടേബിളുകളിലാണ് വോട്ടെണ്ണല്‍. ഒരു ടേബിളില്‍ 50 ബാലറ്റുകളെന്ന രീതിയില്‍ ക്രമീകരിച്ചായിരിക്കും എണ്ണുക. 9 മണിയോടെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനങ്ങൾ ആർക്കൊപ്പമെന്നതിൽ വ്യക്തതയുണ്ടാകും.